Sunday, 13 December 2020

ശരിക്കും ഈ ചായ ആരാ?

ശരിക്കും ഈ ചായ ആരാ?

# ഹരി വട്ടപ്പറമ്പിൽ

#ചായ - 1

"ഒരു ചായ എടുക്കട്ടെ ?"

"വേണ്ട ഇക്കാ. ഇപ്പ വേണ്ട. ഒരു മൂഡില്ല"

"എടാ, മൂഡ് ശരിയാവാനല്ലേ ചായ ! "

" നീ അവിടിരിക്ക്. ഞാനൊരു ചായ എടുക്കാം "

ഇക്ക ചായ മുന്നിലേക്ക് നീട്ടി.

ആവി പറക്കുന്ന ചുടുചായക്കു മുകളിലെ പതയിൽ സ്നേഹം നുര പൊന്തി. പതിയെപ്പതിയെ എന്റെ ചുണ്ടും നാവും നനച്ച് ചെറുചൂടോടെ ഉളളിലേക്കിറങ്ങിപ്പോയത് ഒരു സ്നേഹമാണ്.

"ഇപ്പൊ എങ്ങിനിണ്ടടൊ ? ഒരു ഉഷാറില്ലെ?"

ഇക്കാക്ക് ഞാൻ ചായച്ചൂടുള്ള ഒരു ചിരി പകരം കൊടുത്തു.

#ചായ 2

പുതിയ ഫ്ളാറ്റിലേക്ക് സന്തോഷത്തോടെ ചേക്കേറുമ്പോൾ അവൻ അവളോട് ചോദിച്ചു: " നിനക്ക് ചായ ഉണ്ടാക്കാനറിയോ ?"

"ഇല്ല" അവൾ ചമ്മലോടെ പറഞ്ഞു.

"സാരല്യ. ആദ്യത്തെ ചായ ഞാനുണ്ടാക്കാം. നീ കണ്ട് പഠിക്ക് .

നമുക്ക് ഈ ചായയിൽ നിന്ന് തുടങ്ങാം പുതിയ ജീവിതം. "

ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു.

#ചായ 3

"സാറെ ചായ . "

മേശപ്പുറത്ത് കൂമ്പാരമിട്ട ഫയലുകളെ ഇടത് കൈ കൊണ്ട് തള്ളി മാറ്റി അവൻ ചായക്കപ്പ് അയാൾക്ക് മുന്നിൽ വച്ചു. അത് ചുണ്ടോട് ചേർത്ത് ഒരു കവിൾ കുടിച്ച്, അയാൾ അവനെ നോക്കി ചിരിച്ചു. ജോലിത്തിരക്കിന്റെ പിരിമുറുക്കം കുറച്ച്, ആ ചായ തൊണ്ടയിലൂടെ ഇറങ്ങി. അവനു നേരെ നീട്ടിയ നോട്ടിന്റെ ബാക്കി , അയാൾ വാങ്ങിയില്ല. ഒരു ചിരിയും ഒഴിഞ്ഞ കപ്പും തിരികെ കൊടുത്ത് അയാൾ ജോലി തുടർന്നു. അവർക്കിടയിലെ സ്നേഹം ഓരോ ചായയിലും അങ്ങിനെ നിറഞ്ഞു നിറഞ്ഞു വന്നു.

#ചായ 4

" ഓ ... അവന്റെയൊരു പത്രാസ് ! പണ്ട് എന്റെ കൂടെയിരുന്ന് എത്ര ചായ കുടിച്ച് ര്ക്ക്ണ്. ഇപ്പ ആ സ്നേഹോല്യ. ആ ചായ കുടീല്യ. "

#ചായ 5

കാലത്തെ പത്രവായനക്കിടയിൽ അയാളുടെ കൈകൾ മേശയുടെ ഇടത് വശത്തേക്ക് നീണ്ടു. എവിടെ ചായ?

" മോളേ ...ചായ "

അയാൾ സ്നേഹത്തോടെ വിളിച്ചു.

"ദേ കൊണ്ടുവരുന്നച്ഛാ..."

# ചായ 6

" ഡാ .. മോനെ, നീ ടെൻഷനടിക്കാണ്ടിരിക്ക്. നമുക്ക് സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളല്ലെ ഇതൊക്കെ ! നീ ഇവിടെ ഒന്നിരുന്നേ .. ഞാനിപ്പ വരാം."

അയാൾ രണ്ടു കപ്പ് ചായയുമായി വന്നു.

" നീ ഈ ചായ കുടിക്ക് "

ആ ചായകുടിക്കിടയിൽ അവർ ഒരു പാട് പറഞ്ഞു. അതിലലിഞ്ഞു പോയ പിണക്കങ്ങളിൽ ചായയുടെ രുചിഹൃദയം നിശ്ശബ്ദം മറഞ്ഞിരിരുന്നു പുഞ്ചിരിച്ചു കാണും !

#ചായ 7

" ചേട്ടാ .. കടുപ്പത്തിലൊരു ചായ. " അയാൾ തോളിൽ ക്കിടന്ന ബാഗെടുത്ത് മേശക്കു മുകളിൽ വച്ചു.

നുരഞ്ഞു നിന്ന ചായ, രണ്ട് കവിൾ അകത്ത് ചെന്നപ്പോൾ അയാൾ പറഞ്ഞു: "കൊറേക്കാലായി ചേട്ടാ ഒരു കാര്യത്തിന് ഓടി നടക്ക്ണ്. ഇന്നതങ്ങ് ട് ശര്യായിക്കിട്ടി. "

അയാളുടെ സന്തോഷത്തിലും സമാധാനത്തിലും ആ ചേട്ടനും ചായയും പങ്കു ചേർന്നു.

#ചായ 8

"ഡാ... നീ പോവാണോ? എന്താടാ ഇത്ര തിരക്ക് ? ഞാൻ ദേ ചായക്ക് വെള്ളം വച്ചു. അത് കുടിച്ചിട്ട് പോവാ ഡാ .."

"എനിക്ക് വേണ്ട നിങ്ങടെ ചായ "

ഒരു തുള്ളി സ്നേഹല്ല്യാണ്ട് എന്ത് ചായ ?

അവൻ തിടുക്കത്തിൽ പടിയിറങ്ങി.

#ചായ 9

"ആ... സുകുവോ..! കൊറേ കാലായല്ലോഡാ നിന്നെക്കണ്ടിട്ട് ! "

"നമുക്കൊരു ചായ കുടിച്ചാലോ ?"

തട്ടുകടയ്ക്കു മുന്നിലെ ബഞ്ചിലിരുന്ന് ആവി പറക്കുന്ന ചുടുചായ കുടിച്ചു കൊണ്ട് അവർ കുറേ വിശേഷങ്ങൾ പറഞ്ഞു. ആ ചായക്കൊപ്പം, ഒരുപാട് സ്നേഹമവർ കുടിച്ചു തീർത്തു.

#ചായ 10

" നീയൊന്നടങ്ങ് രമേശാ. നീയീ ചായ കുടിച്ചേ .ന്ന്ട്ട് പറ . "

"ഞാൻ ങ്ങടെ ചായ കുടിക്കാൻ വന്നതല്ല "

"അതെനിക്കറിയാടാ ..ന്നാലും നീയിത് കുടിക്ക് "

രമേശൻ ചായ കുടിച്ചു.

"ഇനി പറ .ന്താടാ ഇത്ര വല്യ കാര്യം?"

അവൻ കാര്യം പറഞ്ഞു.

അവർ രണ്ടു പേരും വീണ്ടും ഒരു ചായ കൂടി കുടിച്ചു.

പിന്നെയും കാര്യം പറഞ്ഞു.

പിന്നെ ചിരിച്ചു.

#ചായ 11

"ങ്ങാ... ചേട്ടൻ വന്നൊ !

ഞാൻ കാത്തിരിക്ക്യായിരുന്നു ഇരിക്ക് ട്ടാ . ഞാനൊരു ചായെടുക്കാം "

"ചായയൊന്നും വേണ്ട പെണ്ണെ . ഞാനൊരു വിശേഷം പറയാനാ വന്നെ . "

"ന്നാലും ഇത്രടം വരെ വന്നതല്ലെ . ഒരു ചായ കുടിച്ചിട്ട് പോവാം. "

ആവി പറക്കുന്ന ചായ അയാൾക്ക് നേരെ നീട്ടി അവൾ പറഞ്ഞു: "ചേട്ടൻ വിശേഷം പറ "

നിറഞ്ഞ ചിരിയോടെ അയാൾ പറഞ്ഞ വലിയ വിശേഷം കേട്ട് രുചിയുള്ള ചായയും അവർക്കൊപ്പം സന്തോഷിച്ചു.

#ചായ 12

" ഇത്രയൊന്നും നീയവളെ കുറ്റം പറയണ്ട"

" കുറ്റം പറയണതല്ല ചേച്ചീ. നേരത്തിനും കാലത്തിനും ഒരു കപ്പ് ചായ ...ങ്ങേ .. ഹെ . അവൾടെ കയ്യീന്ന് കിട്ടില്ല. "

" അതെന്താടാ ?"

"സ്നേഹല്യ .. അതന്നെ. "

" നീ പറഞ്ഞത് ശരിയാടാ . എന്തൊക്കെ പറഞ്ഞാലും, ഒരു ചായ കുടിക്കണംന്ന് തോന്നുമ്പോ, ചുടുചായ തര്ണ ആ ആളിന്റെ മനസ്സില് ഒരു പ്രത്യേക സ്നേഹണ്ടാവും. അത് ചായ കൊടുക്കണോര്ക്കും ആ ചായ കുടിക്ക്ണോര്ക്കും തിരിച്ചറിയാനും പറ്റും. "

ഇനി സ്നേഹമില്ലാതെ വഴക്കു കൂടുന്നവരുടെ ഇടയിലാണ് ചായയുടെ ഇരിപ്പെങ്കിലോ? ഉറപ്പിച്ചോ, ആ ചായ രണ്ടിലൊരാൾ വലിച്ചെറിഞ്ഞിരിക്കും.

ഇനി, ഇത്രയും വായിച്ച നിങ്ങൾ പറ: മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ കടുപ്പം കൂട്ടുന്ന ഒന്നാണോ ഈ ചായ ?

Monday, 2 December 2019

തുറക്കുവാൻ വൈകിയ പുസ്തകം

*തുറക്കുവാൻ വൈകിയ പുസ്തകം *
                                                                        * ഹരി വട്ടപ്പറമ്പിൽ*

ആകാശം നോക്കിയ കാലം മറന്നയാൾ ..
നിലാവു കണ്ട രാത്രിയും മറന്നു പോയ്‌ ....
ചാറ്റൽ മഴ പെയ്ത നേരം ,
ഇളം കാറ്റടിക്കവേ ,
കുടയെടുത്തില്ലെന്നോർത്തു-
മഴയെ ശപിച്ചു നില്ക്കെ ,
അകലെ മാനത്തു വർണ്ണം വിരിയിച്ച ,
മഴവില്ലയാൾ കണ്ടതില്ല .

നേരം വൈകിയ നേരത്ത് 
തിടുക്കത്തിൽ നടന്നു പോകെ ,
പോക്കു വെയിലിൻ തങ്ക നിറവും 
കണ്ടില്ലയാൾ .......

കാൽ കഴുകാനിറങ്ങിയ 
കൈത്തോടിനപ്പുറം ,
പാടത്തു വെള്ള വിരിപ്പു പോൽ 
വിരിഞ്ഞു നിന്ന വെള്ളാമ്പലുകളും 
കാണാതെ പോയ യാൾ.....

രാത്രിയിലെപ്പോഴോ ദാഹിച്ചുണരവേ...
ജാലകത്തിൻ കണ്ണാടിച്ചില്ലിൽ -
പതിഞ്ഞ വെള്ളിവെളിച്ചം 
നിലാവഴകാണെന്നു പോലും 
ഓർത്തതേയില്ല .....  

ഉമ്മറത്തെന്നോ നട്ട ,
നിശാഗന്ധി പൂത്ത നാൾ ,
രാവിനിത്ര മേൽ വന്യമാം 
സുഗന്ധ മെവിടെ നിന്നെന്നു -
ഒന്നെഴുന്നേറ്റു നോക്കാൻ തോന്നിയില്ല .....

പിറന്നാളിനവൾ  തന്ന 
പാൽപ്പായസത്തിൻ  രുചി ,
ബാല്യത്തിൻ  മധുരമായിരുന്നെന്ന് 
പറയാൻ  മറന്നു പോയ്‌ ....

പുലരികളെത്ര  കഴിഞ്ഞു പോയ്‌ ....
അതു പോൽ  കൊഴിഞ്ഞു പോയ്‌  രാവുകളും ...

തുറക്കുവാൻ വൈകിയ പുസ്തകത്തിൽ 
കാണുവാനിനി യെത്ര താളുകൾ ബാക്കി ....
നോക്കിയില്ലപ്പോഴും ...ഒന്നു നോക്കിയില്ല ...
****************
                                 -                                                                     .